ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു
Tuesday, May 21, 2019 1:20 AM IST
പാ​റ​ശാ​ല : ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. മ​ഞ്ച​വി​ളാ​കം മൊ​ട്ട​ക്കാ​വ് ര​ഞ്ജി​നി സ​ദ​ന​ത്തി​ൽ ഭാ​സ്‌​ക്ക​ര​ൻ -ശ്യാ​മ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സു​ബി​ൻ​കു​മാ​ർ (42), തി​രു​നെ​ൽ​വേ​ലി ക​ല​ക്കാ​ട് വ​ട​ക്കേ തെ​രു​വ് കീ​ഴാ​ദേ​വ​ന​ല്ലൂ​ർ വീ​ട്ടി​ൽ ഷ​ണ്മു​ഖ​വേ​ൽ -അ​മ്മ പെ​ണ്ണു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ മാ​രി​മു​ത്തു (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ പ​ളു​ക​ലി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മാ​രി​മു​ത്തു​വി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ചി​ത്തി​ര​വേ​ൽ ചി​കി​ത്സ​യി​ലാ​ണ്.

കാ​ര​ക്കോ​ണ​ത്തെ ഒ​രു ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ മാ​രി​മു​ത്തു​വും ചി​ത്തി​ര​വേ​ലും സു​ഹൃ​ത്തി​നെ വി​ളി​ക്കാ​നാ​യി പാ​റ​ശാ​ല​യി​ലേ​ക്കു പോ​ക​വേ , എ​തി​രെ വ​രി​ക​യാ​യി​രു​ന്ന സു​ബി​ൻ കു​മാ​റി​ന്‍റെ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സു​ബി​ൻ​കു​മാ​റും, മാ​രി​മു​ത്തു​വും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു. കു​ഴി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു.