ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ സ​മാ​പ​നം
Monday, April 15, 2019 12:01 AM IST
ബോ​ണ​ക്കാ​ട്: 62 -ാമ​ത് ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഭ​ക്തി നി​ർ​ഭ​ര​മാ​യ സ​മാ​പ​നം. ര​ണ്ടാം​ഘ​ട്ടം​ ദുഖഃ​വെ​ള്ളി ദി​ന​ത്തി ൽ ​ന​ട​ത്തും.​അ​ഞ്ച് ദി​ന​ങ്ങ​ളി​ലാ​യി നീ​ണ്ടു നി​ന്ന തീ​ർ​ഥാ​ട​നം ഇ​ന്ന​ലെ ന​ട​ന്ന പ​രി​ഹാ​ര ശ്ലീ​വാ​പാ​ത​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. ക​ടു​ത്ത ചൂ​ടി​നെ അ​വ​ഗ​ണി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ർ​ഥാ​ട​ക​രാ​ണ് കു​രി​ശു​മ​ല​യി​ലെ​ത്തി​യ​ത്. സ​മാ​പ​ന ദി​ന​മാ​യ ഇ​ന്ന​ലെ പ്ര​ഭാ​ത പ്രാ​ർ​ഥ​ന​ക്ക് പൊ​ൻ​മു​ടി സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യം നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ന്ന ഓ​ശാ​ന ഞാ​യ​ർ ആ​ച​ര​ണ​ത്തി​ന് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന ചെ​യ​ർ​മാ​ൻ മോ​ണ്‍. റൂ​ഫ​സ് പ​യ​്സ​ലി​ൻ നേ​തൃ​ത്വം ന​ൽ​കി.​വി​ശു​ദ്ധ കു​രി​ശി​ന്‍റെ ധ്യാ​ന​ത്തി​ന് ക​രി​സ്മാ​റ്റി​ക് സോ​ണ്‍ നെ​യ്യാ​റ്റി​ൻ​ക​ര നേ​തൃ​ത്വം ന​ൽ​കി. ഉ​ച്ച​ക്ക് ന​ട​ന്ന പ​രി​ഹാ​ര ശ്ലീ​വാ​പാ​ത​യി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ശ്ലീ​വാ​പാ​ത​യ്ക്ക് പേ​യാ​ട് സെ​ന്‍റ് സേ​വ്യ​ർ സെ​മി​നാ​രി റെ​ക്ട​ർ ഡോ. ​ടി ക്രി​സ്തു​ദാ​സും ചു​ള്ളിമാ​നു​ർ സ​ഹ​വി​കാ​രി ഫാ.​ബെ​ന​ഡി​ക്ടും കെ​ആ​ർ​എ​ൽ​സി​സി ബി​സി​സി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഡോ.​ഗ്രി​ഗ​റി ആ​ർ ബി ​യും നേ​തൃ​ത്വം ന​ൽ​കി.

സാ​ംസ്കാ​രി​ക സ​മ്മേ​ള​നം നടത്തി

ബോ​ണ​ക്കാ​ട് കു​രി​ശു​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം എം. ​വി​ൻ​സെ​ന്‍റ് എം ​എ​ൽ എ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ർ​ഥാ​ട​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നും ആ​ലം​ബ​ഹീ​ന​രു​ടെ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.
നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ശു​ശ്രൂ​ഷ കോ- ​ഓ​ഡി​നേ​റ്റ​ർ മോ​ണ്‍. വി.​പി. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ മൈ​ലം ഇ​ട​വ​ക വി​കാ​രി ഫാ. ​സു​നി​ൽ ക​പ്പൂ​ച്ചി​ൻ, ഇ​മ്മാ​നു​വ​ൽ ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​നാ​രാ​യ​ണ പി​ള്ള, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ എ​ഫ്. എം. ​ലോ​റ​ൻ​സ്, ഐ​സ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ഹേ​മ ഫ്രാ​ൻ​സി​സ്, ക​വ​യ​ത്രി അ​ൽ​ഫോ​ണ്‍​സ ജോ​യി, ഡി​സി​എം​എ​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഷാ​ജി , തീ​ർ​ഥാ​ട​ന പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ ജോ​ണ്‍ സു​ന്ദ​ർ​രാ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.