പോക്സോ കേസ് പ്രതിക്ക് 12 വർഷം തടവ്
1460549
Friday, October 11, 2024 6:36 AM IST
കാട്ടാക്കട: ഒൻപതുകാരിയെ പീഡിപ്പിച്ച പോക്സോ കേസ് പ്രതിക്ക് 12 വർഷം കഠിനതടവും 42,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്പൂരി കോവില്ലൂർ കാരിക്കുഴി പറത്തി സ്വദേശി ബിജുവിനെയാണ് (48) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ 11മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു.
2021 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ നെയ്യാർഡാം പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 30 രേഖകളും നാല് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.