വിദ്യാർഥിനിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്നു പരാതി
1460525
Friday, October 11, 2024 6:21 AM IST
കഴക്കൂട്ടം: കഴക്കൂട്ടത്ത് സിവിൽ സർവീസ് കോച്ചിംഗ് വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ടുമെന്റിൽ കയറിയാണ് യുവാവ് പീഡിപ്പിച്ചത്. രണ്ടുദിവസം മുമ്പ് കുളത്തൂരിലെ ഒരു അപ്പാർട്ട്മെന്റിലായിരുന്നു സംഭവം.
പെൺകുട്ടി നൽകിയ പരാതിയിൽ കൂപ്പര്‍ ദീപു എന്ന ദീപുവിനെതിരെ കേസ് എടുത്തതായി കഴക്കൂട്ടം പോലീസ് അറിയിച്ചു. പീഡിപ്പിക്കുന്ന ദൃശ്യം യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പരാതിയില്‍ പറയുന്നു. ബലമായി മദ്യം കുടിപ്പിച്ച ശേഷം ദീപു പീഡനത്തിനിരയാക്കുകയായിരുന്നുവെന്നു യുവതി പറയുന്നു.