വാഴോട്ടുകോണം ട്രാൻസ്ഫോമർ ജംഗ്ഷനിൽ ട്രാഫിക് മിറർ സ്ഥാപിച്ചു
1460207
Thursday, October 10, 2024 7:06 AM IST
നെടുമങ്ങാട്: ആനാട്, വാഴോട്ടുകോണം ട്രാൻസ്ഫോമർ ജംഗ്ഷനിലെ കൊടുംവളവിൽ പ്രണാമം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ട്രാഫിക് മിറർ സ്ഥാപിച്ചു.
തുടർന്നു നടന്ന ഗാന്ധി സ് മൃതിയും പൊതുസമ്മേളനവും ആനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ സ്. ശൈലജ ഉദ്ഘാടനം ചെയ്തു. ആനാട് പഞ്ചായത്ത് അംഗം ആർ. അജയകുമാർ, നെടുമങ്ങാട് മുനിസിപ്പാലിറ്റി കൗൺസിലർ മാരായ സംഗീതാ രാജേഷ്, എൻ. ആർ. ബൈജു, പുലിപ്പാറ കൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് രാജേഷ് ട്വിങ്കിളിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിനു സെക്രട്ടറി ബൈജു കലാഭവൻ സ്വാഗതവും ആർ.എസ്. ദിപിൻ നന്ദിയും പറഞ്ഞു.