പഞ്ചായത്തംഗം മര്‍ദിച്ചു; യുവാവ് ചികിത്സയില്‍
1460206
Thursday, October 10, 2024 7:06 AM IST
പാറശാല: കുളത്തൂര്‍ പഞ്ചായത്തംഗം യുവാവിനെ മര്‍ദിച്ചതായി പരാതി.
പഞ്ചായത്ത് അംഗം അജിത്തിനെതിരേയാണ് ആരോപണവുമായി പൊഴിയൂര്‍ പുതുവല്‍ പുരയിടംവീട്ടില്‍ ലീനസ് (31) പരാതിപ്പെട്ടത്. രാത്രി തന്റെ വീട്ടിലേക്കു പോകവേ വഴിമുടക്കിനിന്ന ലീനസിനോടു മാറാന്‍ പറഞ്ഞതിനെത്തുടര്‍ന്നു ലീനസ് ആക്രമിക്കുകയാണുണ്ടായതെന്ന് അംഗം വിശദീകരിച്ചു.
വാര്‍ഡില്‍ മുന്‍പ് നടന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ മര്‍ദനമേറ്റ യുവാവ് അഴിമതി ആരോപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ രാത്രി വീടിനു മുന്നില്‍ നില്ക്കവേ സ്ഥലത്തെത്തിയ പഞ്ചായത്തംഗം അസഭ്യം വിളിക്കുകയും തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് പരാതി.
യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലാണ്.