മുക്കുപണ്ടം പണയംവച്ച് പണം തട്ടിയെന്നു പരാതി
1460197
Thursday, October 10, 2024 7:06 AM IST
കാട്ടാക്കട: കാട്ടാക്കടയിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയതായി പരാതി. ചൂണ്ടുപലകയിൽ പ്രവർത്തിക്കുന്ന വി എസ്എൻ ഫിനാൻസ് സ്ഥാപനത്തിൽ നിന്നാണ് പണം തട്ടിയത്. ഒറ്റശേഖരമംഗലം സ്വദേശിയായ ഒരു പുരുഷനും സ് ത്രീയുമാണ് ഈ സ്ഥാപനത്തിൽ മാല പണയം വയ്ക്കാൻ എത്തിയത്.
കുഞ്ഞിനെ ആശുപത്രിയിൽ അഡ്മിറ്റാക്കാനാണ് പണമെന്നാണ് ഇവർ പറഞ്ഞത്. ഒന്നേമൂക്കാൽ ലക്ഷം രൂപ ഇവർക്കു കൊടുത്തു. തുടർന്നു നടത്തിയ പരിശോധനയിലാണ് ഇതു മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇവിടെ നൽകിയ വിലാസത്തിലും പിശകുണ്ട്. കാട്ടാക്കട പോലീസ് കേസെടുത്തു.