എസ്ഐയുടെ ബൈക്ക് കവര്‍ന്ന യുവാക്കൾ അറസ്റ്റില്‍
1460195
Thursday, October 10, 2024 7:06 AM IST
പൂന്തുറ: എസ്ഐയുടെ ബൈക്ക് കവര്‍ന്ന കേസിലെ പ്രതികളെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മാണിക്കവിളാകം ടി.സി - 46 / 298 പുതുവല്‍വീട്ടില്‍ തൗഫീക് (22) , തിരുവല്ലം പാച്ചല്ലൂര്‍ കെ.എച്ച്. ഹൗസില്‍ ഹമീസ് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി മുട്ടത്തറ ബൈപാസ് റോഡില്‍ സ്കോഡ ഷോറൂമിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന നര്‍ക്കോട്ടിക് വിഭാഗം എസ്.ഐ ആന്റണി ജോസഫ് നെറ്റോയുടെ ഉടമസ്ഥതയിലുളള ബുള്ളറ്റാണ് പ്രതികള്‍ കവര്‍ന്നത്. ബുള്ളറ്റ് കേടായതിനെ തുടര്‍ന്നു റോഡിന്റെ വശത്തായി പാര്‍ക്ക് ചെയ്തിരുന്നു.
തിങ്കളാഴ്ച രാവിലെ ഉടമ മെക്കാനിക്കുമായി എത്തിയപ്പോഴാണ് ബൈക്ക് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് പൂന്തുറ പോലീസില്‍ നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ രണ്ടുപേരും പിടിയിലായത്. പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ്, ബിനുകുമാര്‍, സിപിഒമാരായ അനീഷ്, ഷൈജു, ഡ്രൈവര്‍ സാബു എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.