ദുർഗാപൂജയ്ക്ക് നാടൊരുങ്ങി: വിജയദശമി ആഘോഷം 13ന്
1460194
Thursday, October 10, 2024 7:06 AM IST
നേമം: വിജയദശമി ദിനത്തിൽ നൂറുകണക്കിനു കുരുന്നുകൾ അക്ഷരത്തിന്റെ ലോകത്തേക്ക് ഞായറാഴ്ച ചുവടുവയ്ക്കും. വിദ്യാരംഭ ചടങ്ങനായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി. വിദ്യാഭ്യാസ രംഗത്തെയും സാംസ്കാരിക രംഗത്തെയും പ്രമുഖർ കുട്ടികളെ എഴുത്തിനിരുത്തും.
വെള്ളായണി ദേവീക്ഷേത്രം, പാപ്പനംകോട് പട്ടാരത്ത് ചാമുണ്ഡി ക്ഷേത്രം, ഇടഗ്രാമം അരകത്ത് ദേവിക്ഷേത്രം, വെള്ളായണി ചെറു ബാല ശിവ ക്ഷേത്രം, തൃക്കണ്ണാപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തുമരിമുട്ടം മഹാവിഷ്ണക്ഷേത്രം, മഠത്തിൽ ക്ഷേത്രം, പാപ്പനംകോട് അനന്തപുരി മോഡൽ സ്കൂൾ എന്നിവിടങ്ങളിൽ കുട്ടികളെ എഴുത്തിനിരുത്തും. ക്ഷേത്രത്തിൽ പൂജവയ് പ്പും പ്രത്യേകപൂജകളും നടക്കും കൾച്ചറൽ സൊസൈറ്റിയുടെ കീഴിൽ ഭരതനാട്യം മോഹിനിയാട്ടം, കുച്ചുപ്പുടി, കേരള നടനം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, തബല, മൃദംഗം, വയലിൻ, വീണ, ഗിത്താർ, ചിത്രരചന എന്നിവയിൽ വിദ്യാരംഭ ചടങ്ങുകൾ നടക്കും.
പൂജപ്പുര സരസ്വതി ക്ഷേത്രത്തിലും കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിലും സരസ്വതീദേവിയെ ദർശിക്കുവാൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ ഭക്തനിരക്കാണ് അനുഭവപ്പെട്ടത്.