ചെങ്കൽ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് തുടക്കമായി
1459987
Wednesday, October 9, 2024 8:05 AM IST
പാറശാല: ചെങ്കൽ ശിവപാര്‍വതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി ഭദ്ര ദീപം തെളിയിച്ചതോടുകൂടിയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായത്.
എല്ലാദിവസവും വിശേഷാല്‍ പൂജകളും വിശേഷാല്‍ അര്‍ച്ചനകളും, വൈകുന്നേരം ആറുമുതൽ ക്ഷേത്രഗോപുരനടയില്‍ പ്രതേകം തയാറാക്കിയ സരസ്വതി മണ്ഡപത്തില്‍ സംഗീതാര്‍ച്ചനകളും ഉണ്ടാകും. 13ന് നടക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കും.
മേല്‍ശാന്തി കുമാര്‍ മഹേശ്വരം, സംഗീത തിലകം വെള്ളറട രാജീവ് , ക്ഷേത്ര ഭാരവാഹികള്‍, ഭക്തജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. വിദ്യാരംഭം കുറിക്കുവാന്‍ തലപര്യമുള്ള ഭക്തജനങ്ങള്‍ക്ക് ക്ഷേത്ര ഓഫീസില്‍ പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയണമെന്ന് അധികൃതർ പറഞ്ഞു.