ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു
1459813
Tuesday, October 8, 2024 10:47 PM IST
കാരേറ്റ്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വാമനപുരം പൂവത്തൂർ കുഴിക്കര വീട്ടിൽ മോഹനൻ-ഷീജ ദമ്പതികളുടെ മകൻ മഹേഷ് (28) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് കാരേറ്റ് നിന്നും കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന മഹേഷിന്റെ ബൈക്കിൽ എതിർ ദിശയിൽ നിന്നും വരികയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ ഇടിക്കുകയായിരുന്നു.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു. നിർമാണ തൊഴിലാളിയായിരുന്നു. സഹോദരി: അഞ്ചു .