റിട്ട. അധ്യാപകൻ കിണറ്റിൽ വീണു മരിച്ചു
1459575
Monday, October 7, 2024 10:39 PM IST
നെടുമങ്ങാട്: വേങ്കവിള മണ്ഡപംവിള ദേവമാതാ കോട്ടേജിൽ റിട്ട.അധ്യാപകൻ ജെ.സെബാസ്റ്റ്യൻ(82) ആണ് വീട്ടിലെ കിണറ്റിൽ വീണു മരിച്ചത് .
ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടിലെ കിണറിലെ സംരക്ഷണ ഭിത്തി വൃത്തിയാക്കുന്നതിനിടയിൽ കാൽ വഴുതി കിണറിൽ വീഴുകയായിരിന്നു.
നെടുമങ്ങാട് ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി 25അടി താഴ്ചയുള്ള കിണറിൽ നിന്നും മൃതദേഹം കരയ്ക്കെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ടി.പുഷ്പം.മക്കൾ: ഷാജി ബോസ്കോ, ഷിബു ബോസ്കോ. മരുമക്കൾ: ലീന ബോസ്കോ, ഷിജി ബോസ്കോ.