സുസ്ഥിരകേരളം: സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ചെയർമാൻ
1459524
Monday, October 7, 2024 6:38 AM IST
തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ സമൂഹത്തെ പ്രാപ്തരാക്കുവാൻ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ തെരഞ്ഞെടുത്തു.
കേന്ദ്രഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞാനായിരുന്ന ജോൺ മത്തായിയാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനാണ് ജനറൽ സെക്രട്ടറി. വെള്ളയമ്പലം ബിലീവേഴ്സ് ചർച്ച് ബിഷപ്പ് ഹൗസിൽ നടന്ന യോഗത്തിലാണു ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ബിലീവേഴ്സ് ഈസ്റ്റേൺചർച്ച് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മാർ സിൽവാനീയോസ്, പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ലൂഥറൻസ് സഭ ബിഷപ്പ് ഡോ. മോഹൻ മാനുവൽ, ചരിത്രകാരനായ ഡോ.എം ജി ശശിഭൂഷൻ, മാർക്കോസ് എബ്രഹാം, ഡോ. കെ.കെ. മനോജൻ (ഗോകുലം), ബേബിമാത്യൂ (സോമതീരം), പ്രഫ. ഷേർലി സ്റ്റുവർട്ട്, ഫാ. ജയരാജ് എന്നിവരാണ് വൈസ് ചെയർമാൻമാർ.
ലഫ്റ്റനന്റ് കേണൽ സാജു ദാനിയേൽ, ആർ. കൃഷ്ണകുമാർ, അഡ്വ. അമ്പിളി ജേക്കബ്, ഡോ. ദേവി മോഹൻ, കുരുവിള മാത്യൂസ് എന്നിവരാണ് സെക്രട്ടറിമാർ. സാജൻ വേളൂരാണ് ട്രഷറർ. സാമുവൽ ജോൺ, ഡോ. സുരേഷ് ബൽരാജ്, ഡെന്നീസ് ജേക്കബ് എന്നിവരെ പ്രോജക്ട് കോ-ഓർഡിനേറ്റർമാരായി ചുമതലപ്പെടുത്തി.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയാണ് സുസ്ഥിരകേരളത്തിന്റെ മുഖ്യരക്ഷാധികാരി. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ പത്മഭൂഷൺ പ്രഫ. മാധവ് ഗാഡ്ഗിലാ ണ് സുസ്ഥിരകേരളത്തിന്റെ മുഖ്യ ശാസ് ത്രഉപദേഷ്ടാവ്. നടന്ന യോഗത്തിൽ ബിഷപ്പ് മാത്യൂസ് മാർ സിൽവാനീയോസ് അധ്യക്ഷത വഹിച്ചു. നവംബർ അവസാനവാരം പെരിങ്ങമല ഇടിഞ്ഞാറിൽ സുസ്ഥിരകേരളത്തിന്റെ ആദ്യസംരഭത്തിനു തുടക്കമാകും.