നഗ്നതാ പ്രദർശനം; പ്രതിക്ക് രണ്ടു വർഷം കഠിനതടവ്
1459301
Sunday, October 6, 2024 5:54 AM IST
നെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതിയ്ക്ക് രണ്ട് വർഷം കഠിന തടവും 20,000രൂപ പിഴയും. കാഞ്ഞിരംകുളം പനനിന്ന പൊട്ടക്കുളം വീട്ടിൽ സജി(39)നെയാണ് അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും പിഴയൊടുക്കിയില്ലെങ്കിൽ അധിക കഠിന തടവുകൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. 2023 നവംബർ 19നായിരുന്നു സംഭവം.
കുട്ടിയുടെ വീട്ടിൽ പ്രതി അതിക്രമിച്ചു കയറുകയും വീടിന് മുൻവശം നിന്ന അതിജീവിതയെ അസഭ്യം പറയുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തുവെന്നായിരുന്നു പരാതി. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരംകുളം പോലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം നടത്തിയത്.