വയോധികനെ ആക്രമിച്ചയാൾ പിടിയിൽ
1458338
Wednesday, October 2, 2024 6:35 AM IST
പാറശാല: വയോധികനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ പാറശാല പോലീസ് പിടികൂടി.
പത്തനംതിട്ടയില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ചെങ്കല്‍ മാച്ചിയോട് വ്ളാത്താന്കര പാലയം വീട്ടില്‍ ചെമ്പന്‍ വിനോദ് എന്ന വിനോദ് (40) ആണ് പിടിയിലായത്. കഴിഞ്ഞമാസം 31ന് രാത്രി 10ന് കാഞ്ഞിരം മൂട് കടവിന് സമീപത്തായിരുന്നു കേസിന് ആസ്പദമായ സംഭവം. ചെങ്കല്‍ കോടങ്കര തുളസി ഭവനില്‍ കുഞ്ഞു കൃഷ്ണന് (61) എന്നയാളെയാണ് പ്രതി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
പരിക്കേറ്റ കുഞ്ഞികൃഷ്ണൻ ചികിത്സയിലാണ്. സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എസ്.സജി, സബ്ഇൻസ്പക്ടര്‍ ദീപു വിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.