ജുമാഅത്ത് ഓഫീസില്‍ കയറി ആക്രമണം: പ്രതി അറസ്റ്റില്‍
1458017
Tuesday, October 1, 2024 6:18 AM IST
പൂന്തുറ: ബീമാപളളി ജുമാഅത്ത് ഓഫീസില്‍ അതിക്രമിച്ച് കയറി സെക്രട്ടറിയെ ആക്രമിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. ബീമാപളളി കുരിശുമൂട് സ്വദേശി ജലാലുദ്ദീനെ (43)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച ഓഫീസിനുള്ളില്‍ ഇരിക്കുകയായിരുന്ന ജുമാഅത്ത് സെക്രട്ടറി ബീമാപള്ളി പുതുവല്‍ പുരയിടത്തില്‍ ഷാജഹാനെയാണ് പ്രതി ആക്രമിച്ചത്. സംഭവശേഷം ഷാജഹാന് നല്കിയ പരാതിയല്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പൂന്തുറ എസ്എച്ച്ഒ സാജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുനില്‍, ജയപ്രകാശ്, സിപിഒ മാരായ ദീപു, രഞ്ജിത്ത്, രാജേഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ ജലാലുദ്ദീനെ റിമാന്‍ഡ് ചെയ്തു.