അപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു
1458012
Tuesday, October 1, 2024 6:18 AM IST
കഴക്കൂട്ടം: കഴക്കൂട്ടം മേൽപ്പാലത്തിൽ വ്യത്യസ്ത അപകടങ്ങളിലായി അഞ്ചുപേർക്ക് പരിക്ക്. ചാക്കയിൽനിന്നും ആറ്റിങ്ങൽ ഭാഗത്തേക്കു പോകുകയായിരുന്ന സുസുക്കി ഓൾട്ടോ കാറാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പകൽ ആയിരുന്നു സംഭവം. അമിത വേഗതയിലായിരുന്ന കാർ നിയന്ത്രണം തലകീഴായി മറിഞ്ഞു.
കാറിൽ സഞ്ചരിച്ച ആറ്റിങ്ങൽ സ്വദേശികളായ മൂന്നു പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെ വെട്ടുറോഡു നിന്നും കുളത്തൂർ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു ഡിവൈഡറിൽ ഇടിച്ചായിരുന്നു രണ്ടാമത്തെ അ പകടം. രണ്ടുപേർക്ക് അപകട ത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുമാറ്റി.