തുന്പ കടപ്പുറത്ത് റബർ ഫൈൻഡർ കരയ്ക്കടിഞ്ഞു
1458011
Tuesday, October 1, 2024 6:18 AM IST
കഴക്കൂട്ടം: തുമ്പ വിഎസ്എസ് സി റോക്കറ്റ് ലോഞ്ചിംഗ് ഏരിയാക്കു സമീപം അടിഞ്ഞു കയറിയ സിലിണ്ടർ ആകൃതിയിലുള്ള വസ്തു ഏറെ നേരം സുരക്ഷാഭീഷണി പരത്തി.
തുമ്പ പോലീസ്, വിഴിഞ്ഞം കോസ്റ്റൽ പോലീസ്, ബോംബ് സ്ക്വാഡ്, ശ്വാനസേന എന്നിവയും വിഎസ്എസ്സിയിലെ സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തി. ഏതോ കപ്പലിൽ നിന്നും അടർന്നു മാറിയ ഭാഗം കരയിൽ അടിഞ്ഞതാണെന്നും സുരക്ഷ ഭീഷണി ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.
കപ്പലുകൾ കുട്ടിമുട്ടാതിരിക്കാനായി ഘടിപ്പിച്ചിട്ടുള്ള റബർ കവചം (ഫൈൻഡർ) ആണെന്ന് പോലീസ് വ്യക്തമാക്കി. ഇന്നലെ രാവിലെ 11 മണിയോടെയാണ് റബറിൽ വായു നിറച്ച ഫൈൻഡർ കണ്ടെത്തിയത്.