പൂവാർ : പൂവാർ മേഖലയിൽ കേരള മാരിടൈം ബോർഡ് അധികൃതർ മിന്നൽ പരിശോധനയും ബോധവൽക്കരണവും നടത്തി. സുരക്ഷിതമായ ജലയാത്ര ഉറപ്പുവരുത്തുന്നതിനായാണ് പൂവാർ മേഖലയിൽ വിവിധ ബോട്ട് യാർഡുകളിൽ വിഴിഞ്ഞം തുറമുഖ അധികൃതർ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ വിഴിഞ്ഞം പോർട്ട് ഓഫ് രജിസ്ട്രിയും പർസറുമായ എസ്.വിനുലാൽ, എം. എസ്.അജീഷ് , അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.