ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1454122
Wednesday, September 18, 2024 6:27 AM IST
പൂവാർ: നാഷണൽ ആയുഷ് മിഷന്റെ നിർദേശപ്രകാരം തിരുപുറം പഞ്ചായത്തും സർക്കാർ ഹോമിയോ ആശൂപത്രിയും സംയുക്തമായി ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷീന അൽബിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തിരുപുറം വാർഡ് മെമ്പർ ഗിരിജ അധ്യഷയായി.
മെഡിക്കൽ ഓഫീസർ ഡോ.സുബാന, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, മെമ്പർമാരായ ഗോപാലകൃഷ്ണൻ, അനിൽ, വസന്ത, ശശിധരൻ നായർ, തിരുപുറം ബിജു എന്നിവർ പ്രസംഗിച്ചു. ഡോ.അജിത് ജ്യോതി, ഡോ. സബിത സെലിൻ എന്നിവർ നേതൃത്വം നൽകി.