നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിട്ടതായി പരാതി
1454120
Wednesday, September 18, 2024 6:24 AM IST
വിഴിഞ്ഞം : ഇടവഴിക്ക് സമീപം പാർക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങൾ തീയിട്ടു നശിപ്പിച്ചതായി പരാതി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ പ്രദീപ്, സാംസൺ, റീജ എന്നിവരുടെ വാഹനങ്ങളാണ് ഇന്നലെ രാത്രിയിൽ കത്തി നശിച്ചത്. കല്ലിംഗ വിളാകത്തിന് സമീപത്തെ ഇടവഴിൽ ഒരിടത്തായാണ് വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നത്.
വാഹനം തനിയെ തീപിടിക്കാനുള്ള സാഹചര്യം പ്രദേശത്ത് ഇല്ലെന്നും, സാമൂഹികവിരുധർ മനപ്പൂർവം തീയിട്ടതാകാമെന്നുമാണ് വാഹന ഉടമകളുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.