തിരുവോണനാളില്‍ രണ്ടു വാഹന അപകടങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്ക്
1453744
Tuesday, September 17, 2024 1:15 AM IST
വെള്ളറട: തിരുവോണനാളില്‍ രണ്ടു വാഹന അപകടങ്ങളിലായി അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. രാവിലെ 11ന് പനച്ചമൂട് ബാങ്കിനു മുന്നിലായിട്ടാണ് ആദ്യ ബൈക്ക് അപകടം നടന്നത്. പനച്ചമൂട് ഭാഗത്തുനിന്നുമെത്തിയ സ്ക്കൂട്ടറും ചെറിയ കോല്ലയില്‍ നിന്നും പനച്ചമൂട്ടിലേക്ക് വരികയായിരുന്ന ബൈക്കും കൂട്ടിമുട്ടി ഷമീര്‍ (19) നും സുനീഷ് (38) നും ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റവരെ ഉടന്‍തന്നെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. റോഡിന്റെ നടുവിൽ ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ ഇടിച്ചായിരുന്നു അപകടം.
അപകടത്തിൽ രണ്ടു വാഹനങ്ങളും തകര്‍ന്നു. പോലീസെത്തി അപകടത്തില്‍പട്ട വാഹനങ്ങള്‍ മാറ്റി ഗതാഗതം സ്ഥാപിച്ചു. കുടപ്പനമൂട്ടി നടന്ന അപകടത്തിലും മൂന്ന് പേർക്കു പരിക്കേറ്റു.
വെള്ളറടയിലേക്ക് വരുകയായിരുന്ന അഫിന്, അഭിജിത്ത് സഞ്ചരിച്ച ബൈക്ക് അമിതവേഗത്തില്‍ വെള്ളറടയില്‍ നിന്നും ആനപ്പാറയിലേക്ക് പോകുകയായിരുന്നു അഭിലാഷ് സഞ്ചരിച്ച ബൈക്കുമായി കൂട്ടിമുട്ടി മൂന്നുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തിരുവോണ നാളായതിനാൽ റോഡ് വിജനമായിരുന്നു. ബൈക്കുകളുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.