നെയ്യാറ്റിൻകര താലൂക്കില്‍ ഓണാഘോഷം കെങ്കേമം
1453739
Tuesday, September 17, 2024 1:15 AM IST
നെയ്യാറ്റിന്‍കര : താലൂക്കിലെ വിവിധ ഇടങ്ങളില്‍ ഓണാഘോഷം വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിച്ചു. നെയ്യാറ്റിന്‍കര അക്ഷയ കലാ കായിക വേദി ഒരുക്കിയ ഓണാഘോഷവും ആദരവും കെ. ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, ജി. സജികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. വെൺപകൽ നന്മ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും കുടുംബ സംഗമവും ഓണാഘോഷവും കെ. ആൻസലൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
നന്മ പ്രസിഡന്റ് കെ.ജി. ഭുവനേന്ദ്രകുമാർ അധ്യക്ഷനായി. തൊഴുക്കൽ റസിഡന്റ്സ് അസോസിയേഷന്റെ വാർഷികവും കുടുംബ സംഗമവും ഓണാഘോഷവും നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് സി. രാജൻ അധ്യക്ഷനായി. അതിയന്നൂർ പഞ്ചായത്തിൽ കൊടങ്ങാവിള വാർഡിൽ രേവതി കുടുംബശ്രീയുടെ നാലാം വാർഷികവും ഓണാഘോഷവും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു, ബോണസ് വിതരണവും നടത്തി. യോഗത്തിൽ കുടുംബശ്രീ പ്രസിഡന്റ് ലീല അധ്യക്ഷത വഹിച്ചു.
വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. പത്താംകല്ല് മാതൃകാ സായംപ്രഭ ഹോം പകല്‍വീട്ടില്‍ സംഘടിപ്പിച്ച ഓണാഘോഷം നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എന്‍.കെ. അനിതകുമാരി, ആര്. അജിത, കൗണ്‍സിലര്‍ പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മഹിളാ കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരുമയോടെ ഒരോണം 2024 പരിപാടി ജില്ലാ പ്രസിഡന്റ് ഗായത്രി വി .നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അനിത അധ്യക്ഷത വഹിച്ചു. മുതിർന്ന വ്യക്തികൾക്ക് പുതുവസ്ത്രവും ഓണ കിറ്റും വിതരണം ചെയ്തു. പെരുമ്പഴുതൂർ നോയൽ മ്യൂസിക് അക്കാദമി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി -ഓണാരവം 2024 നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ജോസ് ഫ്രാങ്ക്ളിന് ഉദ്ഘാടനം ചെയ്തു.
ഗായകരായ അനീഷ്, അനില്‍ ഭാസ്കര്‍ എന്നിവര്‍ പങ്കെടുത്തു. മരുതത്തൂർ മഹാത്മ വായനശാലയിലെ ഓണാഘോഷ പരിപാടികൾ പ്രസിഡന്റ് സനൽ കുമാറിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന ചടങ്ങില്‍ അഡ്വ. ബി.ജയചന്ദ്രൻനായർ ഉദ്ഘാടനം ചെയ്തു. ബിനു മരുതത്തൂർ, ടി. അനിൽകുമാർ, ഷിബു കുമാർ, സത്യരാജ്, സത്യനേശൻ എന്നിവർ നേതൃത്വം നൽകി.
അലത്തറയ്ക്കല്‍ മഹാദേവര്‍ സേവാസമിതിയുടെ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠം ഉദ്ഘാടനം ചെയ്തു. സുനില്‍കുമാര്‍ അധ്യക്ഷനായ യോഗത്തില്‍ സംവിധായകന് പപ്പന് പയറ്റുവിള മുഖ്യാതിഥിയായി. ഭാരവാഹികളായ ഉദയൻ, അനിൽകുമാർ എന്നിവര്‍ പങ്കെടുത്തു.