ജമന്തിപ്പൂ വസന്തമൊരുക്കി തൃക്കണ്ണാപുരം എസ്എം യുപിഎസിലെ കുട്ടികൾ
1453555
Sunday, September 15, 2024 6:01 AM IST
തൃക്കണ്ണാപുരം: ഓണത്തിന് ഒരു വല്ലം പൂവ് പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കൃഷി ചെയ്ത ജമന്തി കൃഷിയുടെ വിളവെടുപ്പ് നടത്തി.
എൽകെജി വിദ്യാർഥിനി നവമി, അഞ്ചാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഫാൻ എന്നിവർ ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.
സോണി ലോറൻസ്, സുമിത് സാമുവൽ, മനു പി, സൽമാൻ എൻ, രൂപ മോൾ, കെ. സാബു, പിടിഎ പ്രസിഡന്റ് ലിതിൻ വെന്നിയോട്, എംപിടിഎ പ്രസിഡന്റ് ജാസ്ന എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സ്കൂൾ ജൂണിയർ റെഡ്ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 50 കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചെടികളുടെ പരിപാലനം നടത്തുന്നത്.