തിരുവനന്തപുരം: ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന ദേശീയ കിഴങ്ങുവിള ഗവേഷണ കേന്ദ്രം മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.എ. ജയപ്രകാശ് (64) അന്തരിച്ചു. ജൈവ കീടനാശിനി സാങ്കേതികവിദ്യയ്ക്ക് പേറ്റന്റ് നേടിയ അദ്ദേഹം നിരവധി അഭിമാനകരമായ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
എംജി സര്‍വകലാശാലയില്‍ വിസിറ്റിംഗ് പ്രഫസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞയാഴ്ച കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി ജനറല്‍ കൗണ്‍സില്‍ അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. മലപ്പുറം പൊന്നാനി ഏരമംഗലം സ്വദേശിയാണ്. ഭാര്യ: ഡോ.ടി. ബിന്ദു (എഫ്എച്ച്സി, പള്ളിച്ചല്‍), മകള്‍: ഡോ. രാധിക ജയപ്രകാശ്.