പാപ്പനംകോട് സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
1453312
Saturday, September 14, 2024 6:21 AM IST
തിരുവനന്തപുരം : കേരളത്തിൽ കൂട്ടായ്മകൾക്കും സംഘടനകൾക്കും കുറവില്ലെന്നും എന്നാൽ അവരെക്കൊണ്ടുള്ള സഹായം ജനങ്ങളിലേക്ക് എത്തുന്നതിൽ കുറവുണ്ടെന്നും പ്രശസ്ത കവി ഗിരീഷ് പുലിയൂർ. ജനങ്ങളുടെ നന്മലാക്കാക്കി ജനസേവകരാകണം എല്ലാകൂട്ടായ്മകളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂളിലെ 1988 എസ് എസ്എൽസി ബാച്ചിന്റെ ഓണാഘോഷ പരിപാടി നേമം മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പനവിള രാജശേഖരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. ഹസൻ സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും പറഞ്ഞു.
മീഡിയ കൺവീനർ പാപ്പനംകോട് അൻസാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷജീല ബാബു, ഗിരീഷ്, റംഷു, ഫിറോസ്ഖാൻ, രാജി സച്ചു, ഷാമില, ശ്രീലേഖ, ഹരികുമാർ, അജ്മൽഖാൻ, അനിൽകുമാർ, റഹീം, ജി. സുനിൽകുമാർ. എന്നിവർ സംസാരിച്ചു.