കെഎല്‍സി ഓണാഘോഷം സംഘടിപ്പിച്ചു
1453028
Friday, September 13, 2024 6:09 AM IST
വെള്ളറട: കെഎല്‍സിഎ പെരുങ്കടവിള സോണല്‍ സമിതി ഓണാഘോഷം ഒറ്റശേഖരമംഗലം പ്ലാപഴിഞ്ഞി കരുണ്യ ഭവന് അന്തേവാസികള്‍ക്ക് ഒപ്പം സംഘടിപ്പിച്ചു. സാംസ്കാരിക സമ്മേളനം ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം ഉദ്ഘാടനം ചെയ്തു. സോണല്‍ പ്രസിഡന്റ് ബിനില്‍ മണലുവിള അധ്യക്ഷ ത വഹിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് മഞ്ചു സുരേഷ്, കുമാര്‍, ആത്മീയ ഉപദേഷ്ടാവ് ഫാ. സിജോ ജോസ് ഓണസന്ദേശം നല്കി. ചിലമ്പറ ഇടവക വികാരി ഫാ. ജേക്കപ്പ് മുഖ്യസന്ദേശം നല്കി.
കെഎല്‍ സിഎ സോണല്‍ സെക്രട്ടറി മൈലച്ചല് ധര്‍മരാജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജയ ലക്ഷ്മി, ശ്രീജല, കെ എല്‍സിഎ സോണല്‍ സമിതി അംഗങ്ങളായ മിനാവോട് രാജ്കുമാര്, ചിലമ്പറ സാം രാജ്, വാഴാലി സുനിരാജ്, മാതാപുരം സുരേഷ് മണിക്കുട്ടന്, സിസ്റ്റര്‍ ദര്‍ശന, സൗമ്യ കൃഷ്ണന് , വി.എം. വിജി എന്നിവര്‍ നേതൃത്വം നല്കി.
ഓണാഘാഷത്തിന്റെ ഭാഗമായി പെരുങ്കടവിള സോണല്‍ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ 10 മുതല്‍ പൂക്കളം ഒരുക്കുകയും കരുണ്യഭവനിലെ അന്തേവാസികള്‍ക്ക് ഒപ്പം കുട്ടികളുടെ ഓണക്കളികള്‍, ഓണസദ്യ,ഓണസമ്മാനം, ഓണക്കോടി, സാംസ്കാരിക സമ്മേളനം എന്നിവ ഉണ്ടായിരുന്നു.