ആര്യങ്കോട്ട് പഞ്ചായത്തിൽ വാഴക്കുല സംരക്ഷണ പദ്ധതി
1452232
Tuesday, September 10, 2024 6:36 AM IST
വെള്ളറട: ശക്തമായ കാറ്റില്‍നിന്നു വാഴക്കുലകളെ സംരക്ഷിക്കാനായി ആര്യങ്കോട് പഞ്ചായ ത്തില്‍ ബനാന കോളര്‍ റിംഗ് ആന്‍ഡ് സ്ട്രിംഗ് സപ്പോര്‍ട്ട് പദ്ധതി ആരംഭിച്ചു.
മിത്രാനികേതന് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയും ആര്യങ്കോട് കൃഷിഭവന്റെയും സഹകരണത്തോടെ ആരംഭിച്ച പദ്ധതി കര്‍ഷകയായ എസ്. ഷീജയുടെ കൃഷിയിടത്തിലാണ് നടപ്പാക്കിയത്. വാഴക്കുല പുറത്തേക്കുവരുന്ന സമയത്തു വാഴയുടെ മുകള്‍ഭാഗത്ത് നാലു മില്ലീമീറ്റര്‍ ജി.ഐ. കോളര്‍ റിംഗ് ബന്ധിപ്പിക്കു ന്നതിലൂടെ കുലകളെ കാറ്റില്‍നിന്നു സംരക്ഷിക്കാ ന് കഴിയും. കുലകള്‍ മുറിക്കുന്ന സമയത്ത് റിം ഗ്സിസ്റ്റം അണ്‍ലോക്ക് ചെയ്യും.
അഞ്ചുവര്‍ഷം തുടര്‍ച്ചയായി ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയാണ് ഇതിലുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. കെവികെയുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സീനിയര്‍ സയന്റിസ്റ്റ് ഡോ. ബിനു ജോണി സാമിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഒ. ഗിരിജകുമാരി നിര്‍വഹിച്ചു.