സീനിയര്‍ ഐക്കഫ് പ്രവര്‍ത്തകരുടെ സംഗമം
1452224
Tuesday, September 10, 2024 6:36 AM IST
തിരുവനന്തപുരം: ഓള് ഇന്ത്യാ കാത്തലിക് യൂണിവേഴ്സിറ്റി ഫെഡറേഷന്റെ (ഐക്കഫ്) സീനിയര്‍ ഐക്കഫേഴ്സ് സംഗമം ലൊയോള കോളജില്‍ സംഘടിപ്പിച്ചു. മുന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു.
വൈറ്റ് ഹൗസ് മുന്‍ കമ്മീഷണര്‍ ജോസഫ് മേലൂക്കാരന്‍, എംജി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, ഫാ. സാബു തോമസ്, പോള്‍ മുണ്ടാടന്‍, ജോര്‍ജ് അറയ്ക്കല്‍, പുഷ്പ ബേബി തോമസ്, വര്‍ഗീസ് പോള്‍ എന്നിവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. അഡ്വ. മാണി വിതയത്തില്‍, ഡോ.ആന്റണി പാലയ്ക്കല്‍, ഡോ. ഐറിസ് കൊയ്ലോ എന്നിവര്‍ പ്രസംഗിച്ചു.
മുന്‍ ഡിജിപി ഡോ. ജേക്കബ് പുന്നൂസ് മാറുന്ന ലോകത്തില്‍ യുവജനങ്ങളുടെ പങ്ക് എന്ന വിഷയം അവതരിപ്പിച്ചു. ഐക്കഫ് സംസ്ഥാന അഡൈ്വസര്‍ ഫാ. ബേബി ചാലില്‍ എസ്ജെ സ്വാഗതവും വിന്‍സന്റ് രാജ് നന്ദിയും പറഞ്ഞു.