സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2024
1452223
Tuesday, September 10, 2024 6:36 AM IST
തിരുവനന്തപുരം: മാര്‍ ബസേലിയോസ് കോളജ് ഓഫ് എൻജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ "സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2024' പ്രിലിമിനറി മത്സരം നടന്നു. ഞായറാഴ്ച വൈകുന്നേരം ആറുമ ണി യോടെ ആരംഭിച്ച പരിപാടി ഇന്നലെ ഉച്ചക്ക് 12 മണിയോടെ അവസാനിച്ചു.12 മണിക്കൂര്‍ ഹാക്കത്തോണും തുടര്‍ന്നുള്ള വിധിനിര്‍ണയ പ്രക്രിയയും കുട്ടികളില്‍ ആവേശം നിറക്കുന്ന തരത്തിലായിരുന്നു.
മൊത്തം 47 ടീമുകളിലായി 282 കുട്ടികളാണ് ഹാക്കത്തോണില്‍ പങ്കെടുത്തത്. കോളജിലെ അധ്യാപകരുടെയും പൂര്വവിദ്യാര്ഥികളുടെയും മാര്‍ഗദര്‍ശനത്തിലൂടെ കുട്ടികള്‍ പരിപാടിയിലുടനീളം പുതിയ സാങ്കേതിക വിദ്യയെ പരിചയപെടുകയും അതിലൂടെ ഗൗരവമായ പ്രശ്നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു.
സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുവന്ന പ്രഗല്ഭരായ വിധികര്‍ത്താകളുടെ കൂടെ കോളജിലെ അധ്യാപകരും അടങ്ങിയ പാനല്‍ മികച്ച ടീമുകളെ തെരഞ്ഞെടുത്തു.