65കാരിയുടെ മാല സ്കൂട്ടറിൽ എത്തിയയാൾ പൊട്ടിച്ചു കടന്നു
1443992
Sunday, August 11, 2024 6:46 AM IST
വിഴിഞ്ഞം : 65കാരിയുടെ കഴുത്തിൽകിടന്ന സ്വർണമാല സ്കൂട്ടറിൽ എത്തിയ മോഷ്ടാവ് പൊട്ടിച്ചു കടന്നു. മാർക്കറ്റിൽ പോയി മടങ്ങി വരുന്നതിനിടയിൽ കാഞ്ഞിരംകുളം വാറുതട്ട് പുത്തൻവീട്ടിൽ ലീല (65) യുടെ മാലയാണ് മോഷ്ടാവ് കവർന്നത്. ഇന്നലെ ഉച്ചയോടെ നെല്ലിക്കാക്കുഴിക്ക് സമീപമായിരുന്നു സംഭവം.
നടന്നു പോവുകയായിരുന്ന ലീലയോട് മറ്റൊരാളിന്റെ പേര് ചോദിച്ച് അടുത്ത് എത്തിയായിരുന്നു മോഷണം.
വയോധിക നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരംകുളം പോലീസ് കേസെടുത്ത് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചു.