സന്പാദ്യക്കുടുക്ക വയനാടിനു നല്കി കുരുന്നു സഹോദരിമാര്‍
1443985
Sunday, August 11, 2024 6:34 AM IST
നെയ്യാറ്റിന്‍കര : വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ സന്പാദ്യക്കുടുക്കയിലെ എളിയ തുക സംഭാവന നല്കി കുരുന്നുസഹോദരിമാര്. കൂട്ടപ്പന ശിശിരത്തിലെ അരുണിന്റെയും ചിമ്മുവിന്റെയും മക്കളായ ആരഭിയും ആഭേരിയുമാണ് സന്പാദ്യക്കുടുക്കയിലെ ധനം ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയത്.
മറ്റുള്ളവരുടെ സങ്കടങ്ങളില്‍ ഇത്തരത്തില്‍ ഒപ്പം നില്‍ക്കാനുള്ള മക്കളുടെ താത്പര്യത്തെ മാതാപിതാക്കളും കുടുംബാംഗങ്ങളും പ്രോത്സാഹിപ്പിക്കാറുണ്ട്. ആരഭി നെയ്യാറ്റിന്‍കര സെന്റ് തെരേസാസ് കോണ്‍വെന്റ് സ്കൂളില്‍ ഒന്‍പതാം ക്ലാസ്സിലും ആഭേരി നാലാം ക്ലാസ്സിലും പഠിക്കുന്നു.