ബൈപാസില്‍ സ്കൂട്ടിര് തെന്നി മറിഞ്ഞ് ഗൃഹനാഥന് മരിച്ചു
1443740
Saturday, August 10, 2024 10:16 PM IST
തിരുവല്ലം: നിയന്ത്രണം വിട്ട സ്കൂട്ടര്‍ തെന്നി മറിഞ്ഞ് ഗൃഹനാഥന് മരിച്ചു. കടകംപളളി വില്ലേജില്‍ ശംഖുമുഖം വാര്‍ഡില്‍ കണ്ണാംതുറ ചര്‍ച്ചിന് സമീപം ടിസി - 33 /45 (1) ജിജി ഹൗസില്‍ ലോറന്‍സ് (56) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് തിരുവല്ലം-കോവളം ബൈപാസില്‍ ടോള്പ്ലാസാക്കും വാഴമുട്ടത്തിനും ഇടയ്ക്കുളള തോപ്പടി ഭാഗത്ത് വച്ച് ലോറന്‍സ് ഓടിച്ച സ്കൂട്ടര്‍ നിയന്ത്രണം വിട്ട് തെന്നി മറിയുകയായിരുന്നു.
തലയക്ക് ഗുരുതമമായി പരിക്കേറ്റ ലോറന്‍സിനെ ഉടന്‍ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സ്കൂട്ടറിന്റെ പിന് സീറ്റില്‍ യാത്ര ചെയ്ത ലോറന്സിനന്റെ ഭാര്യ ബേബിക്കും സാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
മക്കൾ: ജിഫിൻ ( മിലിട്ടറി) , ജിജിൻ .മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. തിരുവല്ലം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.