അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍
1443710
Saturday, August 10, 2024 6:51 AM IST
വലിയതുറ: അടച്ചിട്ടിരുന്ന വീടു കുത്തിത്തുറന്നു കവര്‍ച്ച നടത്തിയ കേസിലെ രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. വലിയതുറ എഫ്സിഐ ഗോഡൗണിനു സമീപം സൂസി ഭവനില്‍ റോബിന്‍സണ്‍ (41), വലിയതുറ തുണ്ടുവിളാകം പുരയിടത്തില്‍ ഹെന്‍ട്രി രാജ് എന്ന ജിനു (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വലിയതുറ എഫ്സിഐ ഗോഡൗണിനു സമീപത്തുളള അടച്ചിട്ടിരുന്ന വീടിന്റെ പുറകുവശത്തെ വാതില്‍ കുത്തിപ്പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന ബൈനാക്കുലര്‍, ഹോംതീയേറ്റര്‍, വിലപിടിപ്പുളള ലേഡീസ് സൈ ക്കിള് എന്നിവയാണ് കവര്‍ന്നത്. വീട്ടുടമയും ഭാര്യയും കൊല്ലത്താണു ജോലി നോക്കുന്നത്.
വല്ലപ്പോഴുമാണ് ഇവര്‍ വീട്ടില്‍ വരാറുള്ളതെന്നു പോലീസ് പറഞ്ഞു. മൂന്നാംതീയതി ഇവര്‍ വീട്ടിലെത്തിയശേഷം അഞ്ചി നുമടങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് ഏഴാം തീയതി ഗൃഹനാഥന് വീട്ടില്‍ എത്തിയപ്പോഴായിരുന്നു കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് വലിയതുറ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തവേയാണ് പ്രതികള്‍ പിടിയിലായത്. വലിയതുറ എസ്എച്ച്ഒ അശോക് കുമാർ, എസ്ഐ ഇന്‍സമാം എന്നിവരുടെ നേതൃത്വത്തിലുള്ള സം ഘമാണ് പ്രതികളെ പിടിച്ചത്.