ചിത്തിര തിരുനാള്‍ സെന്‍ട്രല്‍ സ്കൂളില്‍ സ്പോര്‍ട്സ് മീറ്റ്
1443706
Saturday, August 10, 2024 6:51 AM IST
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ കായിക മേള നെയ്യാറ്റിൻകര ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എസ്. ഷാജി ഉദ് ഘാടനം ചെയ്തു. സ്കൂള്‍ മാനേജർ ടി. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ഇന്ദു ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് ആര്യഭട്ട, ഭാസ്കര, ചാണക്യ, ധന്വന്തരി തുടങ്ങിയ ഹൗസുകള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റ് നടന്നു.
സ്കൂള്‍ അങ്കണത്തില്‍ കുട്ടികള്‍ പിടി ഡിസ്പ്ലേ, ബാന്‍ഡ് ഡിസ്പ്ലേ എന്നിവ അവതരിപ്പിച്ചു. ഓട്ടം, ഷോട്ട് പുട്ട്, ജാവലിന്‍ ത്രോ, ഷട്ടില്‍ റേസ്, ത്രോ ബോള്‍, പിക്കിംഗ് പെബിള്‍സ്, റിലേ തുടങ്ങിയ മത്സരങ്ങള്‍ നടന്നു.