ലോക മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാൻ ആര്.എം. രജിത സ്വീഡനിലേയ്ക്ക്
1443703
Saturday, August 10, 2024 6:34 AM IST
വെള്ളറട: ലോക മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കുന്നതിനായി കായികതാരം ആര്.എം. രജിത സുനില്‍ (42) സ്വീഡനിലേയ്ക്ക്. വെള്ളറട അഞ്ചുമരങ്കാല വട്ടവിള വീട്ടില്‍ താമസക്കാരിയും മുള്ളലിവിള ഫയര്‍ വിങ്സ് ഫിസിക്കല്‍ ട്രെയിനിംഗ് സെന്ററിലെ ട്രെയിനറുമാണ് രജിത. ഈ മാസം 13 മുതല്‍ 25 വരെ ഗേഡന്‍ ബര്ഗിലാ ണ് മത്സരം.
ഭാരതത്തെപ്രതിനിധീകരിച്ച് ഇറങ്ങുന്ന രജിതയുടെ മത്സരയിനങ്ങള്‍ 400, 800 മീറ്റര്‍ ഓട്ടമാണ്. 2018 കര്‍ണാടകയില്‍ നടന്ന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ സ്പോര്‍ട്സ് ഷൂ ഇല്ലാതെ ഓടിയാണു രജിത സ്വര്‍ണ മെഡല്‍ നേടിയത്. ട്രിപ്പിള്‍ ജംപിലും സ്വര്‍ണം കൈവിട്ടില്ല. ഒട്ടേറെ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍വേട്ട നടത്തിയിട്ടുണ്ട്.
2019-ല്‍ നാസിക്കില്‍ നടന്ന മാഴ്സ് മീറ്റ്, സിങ്കപ്പൂരില്‍ നടന്ന ഇന്റര്‍നാഷനല്‍ മത്സരം, 2020 ല്‍ ഹരിയാ നയില്നടന്ന മാസ്റ്റേഴ്സ് മത്സരം, ബ്രൂണോയില്‍ നടന്ന ഇന്റര്‍നാഷനല്‍ മീറ്റ്, കൊല്‍ക്കത്തയില്‍ നടന്ന നാഷണല്‍ മാഴ്സ് മീറ്റ് എന്നിവിടങ്ങളില്‍ പങ്ക ടുത്ത് സ്വര്‍ണം ഉള്‍പ്പെടെ ഒട്ടേറെ മെഡലുകള്‍ നേടി.
2024-ല്‍ പുണെയില്‍ നടന്ന മാസ്റ്റേഴ്സ് നാഷണല്‍ മീറ്റില്‍ രണ്ടു വെള്ളി മെഡലുകളും കരസ്ഥമാക്കി. അനന്തപുരി സോള്‍ജിയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്റെ സഹായത്തില്‍ രജിത സ്വീഡനിലേക്ക് 11 നു യാത്ര തിരിക്കും.