തുഞ്ചൻ സ്മാരകത്തിൽ രാമായണസന്ധ്യ ആരംഭിച്ചു
1437567
Saturday, July 20, 2024 7:38 AM IST
തിരുവനന്തപുരം: ഐരാണിമുട്ടം തുഞ്ചൻ സ്മാരകത്തിൽ എല്ലാ വർഷവും നടത്തിവരാറുള്ള രാമായണസന്ധ്യാചരണത്തിന്റെ ഈ വർഷത്തെ ചടങ്ങുകൾ തുഞ്ചൻ സ്മാരകമണ്ഡപത്തിൽ നിലവിളക്ക് തെളിയിച്ച് സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു.
സമിതി പ്രസിഡന്റ് ഡോ. ടി.ജി. രാമചന്ദ്രൻ പിള്ള അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തിൽ പ്രഫ. കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ, സുധാ ഹരികുമാർ, മണക്കാട് ഗോപൻ, ആറ്റുകാൽ വാർഡ് കൗണ്‍സിലർ ഉണ്ണികൃഷ്ണൻ, ആറ്റുകാൽ ജി. കുമാരസ്വാമി, കെ. മുരളീധരൻ, ആർ. വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
സമ്മേളനത്തെ തുടർന്ന് കുരീപ്പുഴ സജീവും പി.കെ. ഗോപകുമാരനും രാമായണപാരായണം നടത്തി. സന്ധ്യാചരണത്തിന്റെ ഭാഗമായി തുഞ്ചൻ സ്മാരക മണ്ഡപത്തിൽ കർക്കടമാസം എല്ലാ ദിവസവും വൈകുന്നേരം ആറു മുതൽ 7.30 വരെ രാമായണപാരായണം ഉണ്ടായിരിക്കും.