ഓണത്തിന് ഒരു മുറം പച്ചക്കറി
1436959
Thursday, July 18, 2024 3:20 AM IST
കിളിമാനൂർ: ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കിളിമാനൂർ കൃഷി ഭവന്റെ സഹകരണത്തോടെ പ്രദേശത്തെ കുടുംബാംഗങ്ങൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
വിത്ത് വിതരണത്തിന്റെ ഉദ്ഘാടനം അസോസിയേഷൻ പ്രസിഡന്റ് എൻ. ഹരികൃഷ്ണൻ നിർവഹിച്ചു. അസോസിയേഷൻ രക്ഷാധികാരി മോഹൻ വാലഞ്ചേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷീജാ രാജ്, ട്രഷറർ ആർ. അനിൽ കുമാർ, വൈസ് പ്രസിഡന്റ് പ്രഫ. എം.എം. ഇല്യാസ്, ജയചന്ദ്രൻ, വിജയൻ, വത്സകുമാരൻ നായർ, ശെൽവകുമാർ, സജിത, ധന്യ, അനിത തുടങ്ങിയവർ പങ്കെടുത്തു.