നിയന്ത്രണംവിട്ട മീന്‍ ലോറി കാറുകളില്‍ ഇടിച്ചു: ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു
1436958
Thursday, July 18, 2024 3:20 AM IST
ആറ്റിങ്ങല്‍: ദേശീയപാതയില്‍ കോരാണി ടോള്‍മുക്കില്‍ നിയന്ത്രണം വിട്ട മീന്‍ ലോറി എതിര് ദിശയില്‍ വന്ന കാറിടിച്ചു തകര്‍ക്കുകയും പിന്നാലേവന്ന മറ്റു രണ്ടു കാറുകളിലിടിക്കുകയും ചെയ്തു. തകര്‍ന്ന കാറിനുള്ളിലുണ്ടായിരുന്ന കൊല്ലം സ്വദേശിയെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആ ശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന ലെ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ആറ്റിങ്ങലില്‍ നിന്നും തിരുവനന്തപുരം ഭാഗത്തേയ്ക്കു പോയ ലോറി എതിര്‍ദിശയില്‍ വന്ന കാറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ഈ കാര്‍ പിന്നിലേക്കുനീങ്ങിയപ്പോള് മറ്റ് രണ്ട് കാറുകളിലിടിക്കുകയായിരുന്നു.