യൂണിയൻ ബാങ്ക് കെ-2 കാര്‍ണിവല്‍ ആരംഭിച്ചു
1436950
Thursday, July 18, 2024 3:20 AM IST
തിരുവനന്തപുരം: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണിന്റെ കീഴിലുള്ള ശാഖകളില്‍ "യൂണിയന് കെ-2 കാര്‍ണിവല്‍' ആരംഭിച്ചു. സെപ്റ്റംബര്‍ 15 വരെ നീളുന്ന കാര്‍ണിവല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരും കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ്പ് സെല്‍ മേധാവിയുമായ വി. പ്രദീപ് ഉദ്ഘാടനം ചെയ്തു.
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം മെയിന്‍ ശാഖയില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി റീജിണല്‍ മേധാവി മാരായ എൻ. സനല്‍ കുമാര്‍, വെങ്കട രമണ ദാസരി എന്നിവര്‍ പങ്കെടുത്തു.