തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
1436374
Monday, July 15, 2024 7:16 AM IST
നെടുമങ്ങാട് : ജില്ലാ പഞ്ചായത്ത് വെള്ളനാട് ഡിവിഷൻ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി യുഡിഎഫ് വെള്ളനാട് ആരംഭിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ സ്പീക്കറും കെപിസിസി വൈസ് പ്രസിഡന്റുമായ എൻ.ശക്തൻ ഉദ്ഘാടനം ചെയ്തു.
വിതുര ശശി അധ്യക്ഷനായി. സ്ഥനാർഥി വി.ആർ.പ്രതാപൻ, മുൻ എംഎൽഎ കെ.എസ്.ശബരീനാഥൻ, യുഡിഎഫ് നേതാക്കളായ എസ്.ജലീൽ മുഹമ്മദ്, സി.ജ്യോതിഷ്കുമാർ, സി.ആർ.ഉദയകുമാർ, വെള്ളനാട് ശ്രീകണ്ഠൻ, എസ്.ഇന്ദുലേഖ, കെ.ജി.രവീന്ദ്രൻ നായർ, ചാങ്ങ സന്തോഷ്, എം.എസ്.വിമൽ കുമാർ, സത്യദാസ് എന്നിവർ പ്രസംഗിച്ചു.