ഉല്ലാസ്മേള ഉദ്ഘാടനം ചെയ്തു
1436373
Monday, July 15, 2024 7:16 AM IST
തിരുവനന്തപുരം : സംസ്ഥാന സാക്ഷരതാമിഷന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നവസാക്ഷരരെ അനുമോദിക്കുന്നതിനും സാക്ഷരത സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഉല്ലാസ്മേള കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
പഠനം മുടങ്ങിയ എല്ലാവരും തുടർ പഠന പ്രവർത്തനത്തിൽ പങ്കാളികളായി നവകേരള നിർമിതിക്കായി അണിനിരക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്കുമാർ അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി.ഒലീന സ്വാഗതം ആശംസിച്ചു. പ്രദര്‍ശന സ്റ്റാളിന്റെ ഉദ്ഘാടനം വി.കെ. പ്രശാന്ത് എംഎൽഎ നിർവഹിച്ചു.
ഗവ. ഓഫ് ഇന്ത്യ അഡല്‍ട്ട് എഡ്യുക്കേഷന്‍ പ്രതിനിധി ഗഗന്‍കുമാര്‍ കമ്മത്ത് ഉല്ലാസ് പദ്ധതി വിശദീകരിച്ചു. വി .ആര്.സലൂജ , വിളപ്പിൽ രാധാകൃഷ്ണൻ,ടി. അനിൽകുമാർ എന്നിവര്‍ പങ്കെടുത്തു.