ഡി​വൈ​എ​ഫ്ഐ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, July 10, 2024 7:00 AM IST
ആ​റ്റി​ങ്ങ​ൽ: ന​ഗ​രൂ​രി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ ആ​റ്റി​ങ്ങ​ൽ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ചു. ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​എ.​വി​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക്‌ സെ​ക്ര​ട്ട​റി എ​സ്.​സു​ഖി​ൽ, പ്ര​സി​ഡ​ന്‍റ് ന​ന്ദു​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു ന​ഗ​രൂ​ർ ആ​ലി​ൻ​മൂ​ട്ടി​ലെ​ത്തി ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ക​ർ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മു​ൻ ന​ഗ​രൂ​ർ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് അ​ഫ്സ​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് തേ​ജ​സ്, യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ൽ​അ​മീ​ൻ, യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​ഫ്സ​ൽ,അ​ൽ​ത്താ​ഫ്,അ​ഫ്സ​ൽ, ആ​ഷി​ഖ് എ​ന്നി​വ​ര​ട​ക്കം എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഡി​വൈ​എ​ഫ്ഐ ആ​റ്റി​ങ്ങ​ൽ ബ്ലോ​ക്ക്‌ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.