മാ​ല പൊ​ട്ടി​ക്കാൻ ശ്ര​മി​ച്ച യു​വാ​വി​നെ ന​ടു​റോ​ഡി​ൽ നേ​രി​ട്ട അ​ശ്വ​തി​യെ അ​നു​മോ​ദി​ച്ചു
Sunday, June 16, 2024 6:58 AM IST
ക​ഴ​ക്കൂ​ട്ടം : ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും റോ​ട്ട​റി ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചേ​ങ്കോ​ട്ടു​കോ​ണ​ത്ത് മാ​ല പൊ​ട്ടി​ക്കു​വാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ന​ടു​റോ​ഡി​ൽ നേ​രി​ട്ട ച​ന്ത​വി​ള സ്വ​ദേ​ശി എ​സ് അ​ശ്വ​തി​യെ അ​നു​മോ​ദി​ച്ചു. ഗ​വ. വ​നി​ത ഐ​ടി​ഐ യി​ൽ ക്രൈം ​ഡി​സി​പി അ​ഡ്മി​ൻ സോ​ണി ഉ​മ്മ​ൻ​കോ​ശി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ എം .​സു​രേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി, എ​സി​പി എ​ൻ.​ബാ​ബു​ക്കു​ട്ട​ൻ, എ​സ്എ​ച്ച്ഒ ആ​ർ.​വി​നോ​ദ് , ജ​ന​മൈ​ത്രി ബി​റ്റ് ഓ​ഫീ​സ​ർ എ​സ്.​സ​ജി ,റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബാ​ല​ഭാ​സ്ക​ര​ൻ, ജീ​വ , മി​ഥു​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.