ആക്കുളത്തും ഈഞ്ചയ്ക്കലിലും മരം കടപുഴകി റോഡില്‍ വീണു
1425242
Monday, May 27, 2024 1:37 AM IST
വലിയതുറ: ആക്കുളത്തിന് സമീപം ദേശീയ പരിസ്ഥിതി സംഘടനയുടെ ഓഫീസ് വളപ്പില്‍ നിന്നിരുന്ന മരം കടപുഴകി റോഡിലും അംഗന്‍വാടി കെട്ടിടത്തിനു മുകളിലൂടെയും വീണു.
ഞായറാഴ്ച രാവിലെ 10.15 ഓടുകൂടിയാണ് മരം കടപുഴകി വീണത്. സുരക്ഷ ജീവനക്കാര്‍ വിവരം ചാക്ക ഫയര്‍ ഫോഴ്സില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.പൂന്തുറ: ഈഞ്ചയ്ക്കലില്‍ മരം കടപുഴകി റോഡില്‍ വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.
ഞായറാഴ്ച രാവിലെ 8.30 ഓടു കൂടിയാണ് ഈഞ്ചയ്ക്കല്‍ ചട്ടമ്പി സ്വാമി റോഡില്‍ പൊന്നച്ചന്റെ വീട്ടുവളപ്പില്‍ നിന്നിരുന്ന പടുകൂറ്റന്‍ മാവ് റോഡിലേയ്ക്ക് കടപുഴകി വീണത്. വീട്ടുകാര്‍ വിവരം ചാക്ക ഫയര്‍ ഫോഴ്സില്‍ അറിയിച്ചതിനെ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചു മാറ്റി ഗാതാഗതം പുനസ്ഥാപിക്കുകയായിരുന്നു.