നിയന്ത്രണംവിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞു
1424991
Sunday, May 26, 2024 5:32 AM IST
പാറശാല: അമിത വേഗത്തില്‍ ദിശ മാറിയെത്തിയ ബൈക്കിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട കാര്‍ കനാലിലേയ്ക്ക് വീണു. കാറോടിച്ചിരുന്ന യുവാവും ഭാര്യയും അഞ്ചുവയസുകാരിയായ കുട്ടിയും അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 8:45 നു പുന്നക്കാട് ആയിരുന്നു സംഭവം.
ഓലത്താന്നി സ്വദേശി ജയേഷും ഭാര്യയും അഞ്ചു വയസുകാരിയായ മകളുമാണ് കാറില്‍ ഉണ്ടായിരുന്നത്.30 അടി ആഴ്ചയിലേക്ക് വീണ കാറിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
കനാലില്‍ കിടന്ന വാഹനത്തിന്റെ ഗ്ലാസ് പൊട്ടിച്ചാണ് നാട്ടുകാര്‍ ഇവരെ പുറത്ത് എത്തിച്ചത്. റസ്റ്റല്പുരത്തെ ഭാര്യവീട്ടില്‍ പോകുകയായിരുന്നു ജയേഷും കുടുംബവും. പല തവണ ഇവിടെ സമാനമായി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് നാലാമത്തെ അപകടമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. കനാല്‍ റോഡ് വളരെ വീതി കുറവാണ്.
മറ്റെരു വാഹനം എതിരെ വന്നാല്‍ അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ വളരെ പ്രയാസമാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.