ആശ്രയ വോളന്റിയർ ഓർഗനൈസേഷന്റെ സ്നേഹസംഗമം
1424986
Sunday, May 26, 2024 5:25 AM IST
തിരുവനന്തപുരം: ആർസിസിയിൽ 28 വർഷമായി പ്രവർത്തിച്ചുവരുന്ന ആശ്രയ വോളന്റി യർ ഓർഗനൈസേഷന്റെ സ് നേഹസംഗമം ടിഎസ്എസ് ഹാളിൽ നടന്നു.
കേരള സെൻട്രൽ യൂണിവേഴ്സിറ്റി, എംജി യൂണിവേഴ്സിറ്റി എന്നിവയുടെ മുൻ വൈസ് ചാൻസിലറായിരുന്ന ഡോ. ജാൻസി ജെയിംസ് ഉദ്ഘാടനം നിർവഹിച്ചു. ആശ്രയ പ്രസിഡന്റ് ശാന്ത ജോസ് അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു.
ഡിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് കൗൺസിലർ രാധിക ഉണ്ണികൃഷ്ണൻ ഓറിയന്റേഷൻ ക്ലാസെടുത്തു. ആർസിസിയിൽ വരുന്ന നിർധന രോഗികൾക്കുള്ള പുനരധിവാസത്തിനുള്ള ധനസഹായവും നൽകി.