കാർ തോട്ടിൽ പതിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
1423920
Tuesday, May 21, 2024 1:50 AM IST
കാട്ടാക്കട : ചാത്തിയോട് വളവിൽ കാർ തോട്ടിൽ പതിച്ചു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞദിവസത്തെ മഴയിൽ നിയന്ത്രണം വിട്ട കാർ തോട്ടിൽ പതിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
കട്ടക്കോട്ചാത്തിയോട് റോഡിൽ കടുവാകുഴി വളവ് അപകടക്കെണിയായി മാറുന്നതിന്റെ ഇപ്പോഴത്തെ ഉദാഹരണമാണിത്. കടമ്പുപാറയിലേക്കുള്ള യാത്രാമാർഗം ഇതുവഴിയാണ് പാറയിലേക്ക് പോയവരാണ് അപകടത്തിൽപെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിൽ തോട് ഉണ്ടെന്നറിയിക്കുന്ന ബോര്ഡുകളൊന്നുമില്ലാത്തതാണ് അപകടത്തിനിടയാക്കിയത്. റോഡിലെ കൊടുംവളവ് ആണെന്ന് ബോധ്യം വരുമ്പോഴേക്കും നിയന്ത്രണം തെറ്റി ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ തോട്ടിലേക്ക് വീഴും.
രാത്രിയും പകലും ആളുകളുടെ നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തുന്നത്. ഇവിടം അപരിചിതരായവരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും.