വെള്ളറട ആശുപത്രിക്കെതിരേ വ്യാപക പ്രതിഷേധം
1423918
Tuesday, May 21, 2024 1:50 AM IST
വെള്ളറട: വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി ചികിത്സ നിര്‍ത്തുന്നു എന്ന ബോര്‍ഡ് പതിച്ചതിനെതിരേ വ്യാപക പ്രതിഷേധം.
ദിനംപ്രതി 500 ലധികം രോഗികളാണ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നത്. ആവശ്യത്തിന് ഡോക്ടരും, നേഴ്സുമാരും ആശുപത്രിയിൽ ഇല്ലെന്നത് നേരത്തേയും പരാതി ഉയർന്നിരുന്നു.
മരുന്നുകളുടെ ലഭ്യത കുറവും പ്രതിഷേധത്തിടെയാക്കുന്നുണ്ട്. ഇവയെല്ലാം സഹിച്ചു രോഗികള്‍ എത്തുന്നത് മരുന്ന് പുറത്ത് നിന്നുമെങ്കിലും വാങ്ങാം എന്ന ആശ്വാസത്തിലാണെന്ന് നാട്ടുകാരും രോഗികളും പറയുന്നു.
എന്നാല്‍ ഇനി രാത്രിയില്‍ ഡോക്ടറെ കാണാന്‍ കഴിയില്ലെന്നുള്ള അവസ്ഥയാണ് ഇപ്പോൾ. ഇതോടെയാണ് രോഗികളും നാട്ടുകാരും പ്രതിഷേധവുമായെത്തിയത്. 24 മണിക്കൂര്‍ സേവനവും, പത്തിലധികം ഡോക്ടര്‍മാരുടെയും എട്ടിലധികം നഴ്സുമാരുടെ ഒഴിവുമുള്ളപ്പോഴാണ് നാമമാത്രമായിട്ടുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടേയും സേവനം കൊണ്ട് ആശുപത്രി മുന്നോട്ടുപോകുന്നത്.
ഇപ്പോള്‍ മൂന്നു ഡോക്ടര്‍മാരും മൂന്ന് നേഴ്സുമാരുടെയും പ്രവര്‍ത്തനം മാത്രമാണ് നിലവിലുള്ളത്. ആശുപത്രിയിലാകട്ടെ പരിധിയിലധികം കെട്ടിടവും കിടക്കകളും ഒഴിഞ്ഞ് കടപ്പുണ്ട് . രോഗികളെ കിടത്തി ചികിത്സിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
രാത്രി ചികിത്സ ഇല്ലെന്ന ബോർഡ് എത്രയും വേഗം മാറ്റി 24 മണിക്കൂർ പ്രവർത്തിക്കുന്ന സ്ഥിതിയിലേക്ക് ആശുപത്രിയെ മാറ്റണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.
നിലവിലെ ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടികാട്ടി യൂത്ത്കോൺഗ്രസ് പ്രവർത്തകർ അധികൃതർക്കു പരാതി നൽകി. സര്‍ക്കാര്‍തലത്തില്‍ അടിയന്തരമായി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ആശുപത്രിയുടെ നിലവിലുള്ള പ്രവര്‍ത്തനവും തടസപ്പെടാനാണ് സാധ്യതയെന്ന് രോഗികളും നാട്ടുകാരും പറയുന്നു .
മഴക്കാലം ശക്തി പ്രാപിച്ചതോടെ പലതരത്തിലുള്ള രോഗബാധകള്‍ ബാധിച്ച് ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മതിയാവുന്ന ചികിത്സ ലഭിക്കാനുള്ള ക്രമീകരണം ഒരുക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.