നാരായണന് നായര്‍ നിയമരംഗത്തെ അതുല്യപ്രതിഭ: കെ.എന്‍ ബാലഗോപാല്‍
1417305
Friday, April 19, 2024 1:31 AM IST
പേരൂര്‍ക്കട: നിയമരംഗത്ത് അതുല്യമായ സംഭാവനകള്‍ നല്കിയ പ്രതിഭയായിരുന്നു നിയമ പണ്ഡിതനു പേരൂര്‍ക്കട ലോ അക്കാഡമി സ്ഥാപകനുമായ ഡോ. എന്‍. നാരായണന് നായരെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍.
അക്കാഡമിയുടെ നേതൃത്വത്തില്‍ പിഎംജി കോ-ഓപ്പറേറ്റീവ് ബാങ്ക് ടവറില്‍ നടത്തിയ ഡോ. എന്‍. നാരായണന് നായരുടെ മൂന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലോ അക്കാഡമിയില്‍ പഠിച്ച കാലത്ത് പഠനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മാര്‍ഗ നിര്‍ദേ ശം നല്കി.
പുതു തലമുറയ്ക്കുള്ള പാഠമാണ് അദ്ദേഹത്തിന്റെ ജീവിതമെന്നും മന്ത്രി കെ.എൻ. ബാലഗോപാൽ കൂട്ടിച്ചേര്‍ത്തു. മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എം.ആര്. ഹരിഹരന് നായര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിച്ചു. നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ് മുന്‍ വി.സി ഡോ. എന്‍.കെ. ജയകുമാര്‍,
അഡിഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഓഫ് കേരള അഡ്വ. കെ.പി ജയചന്ദ്രന്, കേരള ലോ അക്കാഡമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.കെ. ശ്രീനാരായണ ദാസ്, കേരള ലോ അക്കാഡമി ഡയറക്ടര്‍ നാഗരാജ് നാരായണന് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോ. എന്‍. നാരായണന് നായരുടെ ഓര്‍മകള്‍ കോര്‍ത്തിണക്കി തയാറാക്കിയ സ് മരണികയുടെ ആദ്യകോപ്പി ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ പ്രകാശനം ചെയ്തു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍ സ്മരണികയുടെ ആ ദ്യപ്രതി ഏറ്റുവാങ്ങി.